Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്റ്റൗ കത്തിക്കുന്നതിനിടെ...

സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു

ആലപ്പുഴ : ചേർത്തലയിൽ പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീട്ടിലുണ്ടായിരന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടക്കരപ്പള്ളി പഞ്ചായത്ത്  ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി. വി. ദാസപ്പന്റെ വീട്ടിലാണ് അപകടം.

വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു. അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകന്‍ വിമലും വീട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേക്കോടുകയായിരുന്നു. തീയാളി സമീപത്ത പുരയിടത്തിലെ മരങ്ങളിലേക്കും പടര്‍ന്നു.

ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേനയും  തീ നിയന്ത്രണ വിധേയമാക്കി. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ചു കയറി പണവും വസ്തുക്കളും മോഷ്ടിച്ചു : 5 പേർ പിടിയിൽ

കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അതിക്രമിച്ച് കയറി പണവും വസ്തുക്കളും കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കോട്ടയം സ്വദേശികളായ സാജൻ ചാക്കോ, ഹാരിസ്, രതീഷ്...

കോട്ടയത്ത് വാഹനാപകടത്തിൽ 2 പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം

കോട്ടയം: എം സി റോഡിൽ കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്മോൻ ജെയിംസ് (43),കൊല്ലാട്...
- Advertisment -

Most Popular

- Advertisement -