Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവകേരളം യാഥാർത്ഥ്യമാക്കാനുള്ള...

നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  പാതിരപ്പള്ളി  കാമിലോട്ട് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ആലപ്പുഴ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനം ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം നടക്കേണ്ടതോ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതോ അല്ല. വികസനം സര്‍വ്വതല സ്പര്‍ശിയും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായിരിക്കണം എന്നതാണ് ഈ സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട്.  അതിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായിരിക്കും നവകേരളം. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടെയും സഹായവും പിന്തുണയും സഹകരണവുമുണ്ടാകണം. നവംബര്‍ ഒന്നിന്  ഇന്ത്യയിലെ  അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം സൃഷ്ടിക്കുകയെന്നാല്‍ നമ്മുടെ നാടിനെ ലോകത്തിലെ വികസിത രാഷ്ട്രങ്ങളുടേതിന് തുല്യമായ ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ്. ആ കാര്യത്തില്‍ നാം കുറെയേറെ മുന്നേറിയിട്ടുണ്ട്. ഇനിയും മുന്നേറേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്.
2021 മെയ് മാസത്തിലാണ് രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. നാലു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ ഘട്ടത്തില്‍ ഇതു പോലുള്ള ജില്ലാതലയോഗങ്ങള്‍ എല്ലാ ജില്ലകളിലും നടക്കുകയാണ്.

2016 ല്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായാണ് ഈ സര്‍ക്കാരിനെ കാണേണ്ടത്. 2021ല്‍ സമീപകാല കേരള ചരിത്രം തിരുത്തികൊണ്ടാണ് ജനങ്ങള്‍ ഈ സര്‍ക്കാരിന് തുടര്‍ഭരണം സമ്മാനിച്ചത്. അങ്ങനെ നോക്കിയില്‍ 2016 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കി പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2016 സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളോട് പറഞ്ഞതും അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ പ്രതീക്ഷിച്ചതുമായ കാര്യങ്ങള്‍ എത്ര കണ്ട് നടപ്പായി എന്ന വിലയിരുത്തല്‍ സ്വാഭാവികമായി നടന്നു. അങ്ങനെ ജനങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചു. ജനങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ എല്‍ ഡി എഫിനും സര്‍ക്കാരിനും ഏറ്റെടുക്കുവാനും പൂര്‍ത്തികരിക്കാനും കഴിഞ്ഞതുകൊണ്ടാണ് അത് സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ ഫീഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ദലീമ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, യു പ്രതിഭ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാപ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി

പത്തനംതിട്ട : പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാപ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി ആവശ്യപ്പെട്ടു .ആരോഗ്യ മേഖലയുടെ ജനകീയ മുഖമാണ് ആശാപ്രവർത്തകർ. അവരുടെ സേവനങ്ങൾ ഏറെ...

ബൈജു കലാശാല ചെങ്ങന്നൂർ മണ്ഡലം പര്യടനം

ചെങ്ങന്നൂർ: എൻഡിഎ മാവേലിക്കര ലോകസഭ മണ്ഡലം സ്ഥാനാർത്ഥി ബൈജു കലാശാല ചെങ്ങന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി.രാവിലെ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ആരംഭിച്ചു. തിരുവൻവണ്ടൂരിലെ വ്യാപാരി വ്യവസായികളെ സമ്പർക്കം നടത്തി. ഇരമല്ലിക്കര...
- Advertisment -

Most Popular

- Advertisement -