Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅതിർത്തി കടന്ന...

അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാകിസ്താൻ

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാകിസ്താൻ. ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഏപ്രിൽ 23 മുതൽ പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്നു . അട്ടാരി അതിർത്തി വഴി ജവാൻ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് അറിയിച്ചു.

അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചു കൊണ്ടിരിക്കെയാണ് ജവാൻ പിടിയിലായത്. സമീപത്തെ മരച്ചുവട്ടിലേക്ക് തണൽ തേടി നീങ്ങിയപ്പോഴാണ് രാജ്യാന്തര അതിർത്തി മുറിച്ചു കടന്നെന്ന പേരിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സ് ജവാനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ പൂര്‍ണം കുമാറിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനന പാതയിൽ തീർഥാടകർക്ക് വിപുലമായ സൗകര്യമൊരുക്കി വനം വകുപ്പ്

ശബരിമല: ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയത് വിപുലമായ സൗകര്യങ്ങൾ. പരമ്പരാഗത പാതകളിൽ അപകടാവസ്ഥ തരണം ചെയ്യുന്നതിനായി നാല് എമർജൻസി മെഡിക്കൽ സെൻ്ററുകളും ഒരു ആശുപത്രി സൗകര്യവും ഏർപ്പെടുത്തി. കാനന പാത...

Kerala Lottery Results : 11-01-2026 Samrudhi SM-37

1st Prize Rs.1,00,00,000/- MG 749464 (KASARAGOD) Consolation Prize Rs.5,000/- MA 749464 MB 749464 MC 749464 MD 749464 ME 749464 MF 749464 MH 749464 MJ 749464 MK 749464...
- Advertisment -

Most Popular

- Advertisement -