Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeHealthമീസില്‍സ് -...

മീസില്‍സ് – റൂബെല്ല നിവാരണ കാമ്പയിന്‍ മേയ് 31 വരെ

പത്തനംതിട്ട : മീസില്‍സ്- റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനുളള കാമ്പയിന്‍ മേയ് 31 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചുവയസുവരെയുള്ള കുട്ടികളെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കും.

മറ്റ് 10 രോഗങ്ങളുടെ വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവ കൂടി എടുക്കാന്‍ അവസരം നല്‍കും. കുഞ്ഞ് ജനിച്ച് 9 – 12, 16 – 24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസില്‍സ് – റൂബെല്ല വാക്‌സിനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. അഞ്ച് വയസുവരെയുള്ള എല്ലാ കുഞ്ഞുങ്ങളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാകും

ന്യൂഡൽഹി : രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാകും.ബിജെപിയുടെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി, നിയമസഭാ കക്ഷി നേതൃ പദവിയിലേക്കു രേഖ ഗുപ്തയെ തിരഞ്ഞെടുത്തു. പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയും വിജേന്ദ്ര ഗുപ്ത സ്പീക്കറുമാകും. നാളെ...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍ ഓഗസ്റ്റ് ഏഴ് വരെ പേര് ചേര്‍ക്കാം

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു....
- Advertisment -

Most Popular

- Advertisement -