Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനൂതന കൃഷിരീതികൾ...

നൂതന കൃഷിരീതികൾ ജനങ്ങളിലെത്തിക്കാൻ കാർഷിക പരിശീലനകേന്ദ്രങ്ങൾ ആവശ്യം: മന്ത്രി പി പ്രസാദ്

ആലപ്പുഴ: നൂതന കൃഷിരീതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന കാർഷിക പരിശീലന കേന്ദ്രങ്ങൾ നാടിന് ആവശ്യമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കാർഷിക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷികമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കർഷകർക്ക് പരിശീലനം നൽകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. മാറുന്ന കാലത്ത് സ്മാർട്ട് ഫാമിങ് പോലുള്ള നൂതന കൃഷി രീതികളാണ് പിന്തുടരേണ്ടത്. ഇക്കാര്യത്തിൽ സമൂഹവും സർക്കാരും ഒരുപോലെ കാർഷിക മേഖലയിൽ ശ്രദ്ധചെലുത്തണം. കൃഷിയിടങ്ങളിൽ പന്നി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

2024-25 സാമ്പത്തിക വർഷം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിനെ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിച്ചതിൽ മുഖ്യപങ്കുവഹിച്ച നിർവഹണ ഉദ്യോഗസ്ഥരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യവകുപ്പിലെ പത്തുവർഷത്ത പർച്ചേസ് : വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ നിർദ്ദേശം നൽകി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന പർച്ചേസുകളെ കുറിച്ച് വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും...

കമ്മിറ്റി ഹോൾ ഉദ്ഘാടനം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കമ്മിറ്റി ഹോൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി പ്രസന്നകുമാരി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ്...
- Advertisment -

Most Popular

- Advertisement -