Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി :...

മഴക്കെടുതി : ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പത്തനംതിട്ട : ശക്തമായ മഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 72, തിരുവല്ല 56, റാന്നി 38, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവല്ല താലൂക്കില്‍ 12,  കോഴഞ്ചേരി, കോന്നി, അടൂര്‍ താലൂക്കുകളില്‍ 10,  റാന്നി താലൂക്കില്‍ ഒമ്പത്,  മല്ലപ്പള്ളി താലൂക്കില്‍ ഏഴ് എന്നിങ്ങനെയാണ് മഴക്കെടുതി ബാധിച്ച വില്ലേജുകള്‍.

 ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിയ്ക്ക് 80.89 ലക്ഷം രൂപയുടെ നഷ്ടം. 149 ഹൈടെന്‍ഷന്‍ പോസ്റ്റും 816 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1069 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 3.27 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 2018 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. നെല്ല്, വാഴ, റബര്‍ എന്നിവയെആണ് കൂടുതല്‍ ബാധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതുവർഷ കിറ്റ് വിതരണം

തിരുവല്ല : തിരുവല്ല മാർത്തോമ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കോന്നി അരിവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലിതോട്ടം വാർഡിൽ ആവണിപ്പാറ നഗറിലെ ആദിവാസി കുടുംബങ്ങൾക്ക് പുതു വർഷ കിറ്റ് കൈമാറി. കല്ലേലിതോട്ടം വാർഡ് മെമ്പർ...

ഓണം ഇന്ന് : പ്രേക്ഷകർക്ക് ദേശം ന്യൂസിൻ്റെ  ഓണാശംസകൾ

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്....
- Advertisment -

Most Popular

- Advertisement -