Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലഹരിവിപത്തിനെതിരെ മലങ്കര...

ലഹരിവിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിച്ച ഡ്രഗ്സിറ്റ് സമ്മിറ്റിന്റെ  മത്സരവിജയികളെ പ്രഖ്യാപിച്ചു

കോട്ടയം : ലഹരിവിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിച്ച ഡ്രഗ്സിറ്റ് സമ്മിറ്റിന്റെ ഭാഗമായുള്ള ഷോർട്ട് ഫിലിം മത്സരവിജയികളെ പ്രഖ്യാപിച്ചു. ലഹരി വിമുക്തമാകൂ എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച മത്സരത്തിൽ കോട്ടയം മീനടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനം നിർമ്മിച്ച സെക്കൻഡ് ചാൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സഭാധ്യക്ഷനും മലങ്കരമെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാണ് വിജയികളെ പ്രഖ്യാപിച്ചത്. ലഹരിയിൽ മുങ്ങിത്താഴുന്നവർക്ക് ജീവിതം രണ്ടാമത് ഒരു അവസരം നൽകണമെന്നില്ല എന്നതാണ് ഷോർട്ട് ഫിലിമിന്റെ പ്രമേയം.  ബിജിൻ ബോബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രവ്യ അന്ന ജോസഫ് ആശയവും-രചനയും നിർവഹിച്ചിരിക്കുന്നു.

പതിനായിരം രൂപയുടെ ക്യാഷ്പ്രൈസും, മൊമെന്റോയും, സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്ക്കാരം ജൂൺ 14ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന  ഡ്രഗ്സിറ്റ് സമ്മിറ്റ് കോൺക്ലേവിൽ സമ്മാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഡാക്ക് കലാപം : സോനം വാങ്ചുക് അറസ്റ്റിൽ

ലേ : കഴിഞ്ഞ ദിവസം ലഡാക്കിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ.പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ലഡാക് പൊലീസാണ് അറസ്റ്റ് ചെയ്തത്.ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. ലഡാക്കിന്...

യുവാവിനെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : അരുവിക്കരയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി .തിരുവനന്തപുരം മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. കേബിള്‍ ടിവി ജീവനക്കാരനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ്...
- Advertisment -

Most Popular

- Advertisement -