ന്യൂഡൽഹി : ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈനീസ് മിലിട്ടറിയുടെ തത്സമയ പരീക്ഷണശാലയായി പാകിസ്താന്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുല്‍ ആര്‍. സിങ്. ഡല്‍ഹിയില്‍ എഫ്‌ഐസിസിഐ സംഘടിപ്പിച്ച ന്യൂ ഏജ് മിലിട്ടറി ടെക്‌നോളജീസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ച ആയുധങ്ങളിൽ 81 ശതമാനവും ചൈനയുടെ സംഭാവനയായിരുന്നു. സംഘർഷത്തിൽ പാകിസ്താന്‍, ചൈന, തുര്‍ക്കി എന്നീ മൂന്ന് എതിരാളികളാണ് ഉണ്ടായിരുന്നത് . ചൈനയും തുര്‍ക്കിയും പാകിസ്താന്‍ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കി.ഡിജിഎംഒ തലത്തിലുള്ള ചർച്ചയിലെ വിവരങ്ങൾ അടക്കം പാകിസ്ഥാൻ തത്സമയം ചൈനയ്‌ക്കും തുർക്കിക്കും കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.