കോഴിക്കോട് : സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു.ചേളാന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ- ഇംത്യാസ് ദമ്പതികളുടെ മകൻ എമിൽ ആദം ആണ് മരിച്ചത്. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ രാവിലെയാണ് ദമ്പതികൾ കുഞ്ഞുമായി കാക്കൂർ കോ- ഓപ്പറേറ്റീവ് ക്ലിനിക്കിൽ എത്തിയത് .സുന്നത്ത് കർമത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.ഉടൻ തന്നെ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.