Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsകടപ്ര ഗ്രാമപഞ്ചായത്ത്...

കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി മിനി ജോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു

തിരുവല്ല:കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനാലാം വാർഡ് മെമ്പർ  മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന മേഴ്സി എബ്രഹാം രാജിവച്ച ഒഴിവിലാണ് മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചായത്തിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളും  എൽഡിഎഫിന് 5 അംഗങ്ങളും ബിജെപിക്ക് രണ്ട് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണുള്ളത് . കോൺഗ്രസിന്റെ ഏഴംഗങ്ങളിൽ 6 അംഗങ്ങൾ പങ്കെടുത്തപ്പോൾ. വൈസ് പ്രസിഡണ്ട് ആയിരുന്ന മേഴ്സി എബ്രഹാം വിപ്പ് ലങ്കിച്ചു വിട്ടു നിന്നു. എൽഡിഎഫിലെ മൂന്ന് അംഗങ്ങളാണ് തിരഞ്ഞെടുപ്പിൽ സമയത്ത് എത്തിച്ചേർന്നത്.

കൃത്യസമയത്ത് എത്തിച്ചേരാത്തതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകേണ്ട അംഗം അടക്കം രണ്ട് അംഗങ്ങൾക്ക് ഹാളിൽ പ്രവേശിക്കാനായില്ല. ഇതോടെ എൽഡിഎഫിന്റെ  ബാക്കി മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പിജെ കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ റോബിൻ പരുമല അധ്യക്ഷത വഹിച്ചു.

വിപ്പ് ലെങ്കിച്ച മേഴ്‌സി എബ്രഹാംമിനെ പാർട്ടിയിൽ നിന്നും പുറത്താക്കും എന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യെച്ചൂരിക്ക് വിട : മൃതദേഹം എയിംസിന് കൈമാറി

ന്യൂഡൽഹി : അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ആയിരങ്ങൾ അന്ത്യാഭിവാദ്യമര്‍പ്പിച്ചു . സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ പൊതുദര്‍ശനം...

ഭാരതീയ കിസാൻ സംഘ് കർഷക നവോദ്ധാന യാത്ര : സ്വാഗത സംഘം രൂപീകരിച്ചു

പത്തനംതിട്ട: ഭാരതീയ കിസാൻ സംഘ് ഏപ്രിൽ 2 മുതൽ 28 വരെ നടത്തുന്ന കർഷക നവോദ്ധാന യാത്രയുടെ വിജയത്തിനായി പത്തനംതിട്ട ജില്ലയിൽ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിൽ 10 സ്ഥലങ്ങളിൽ...
- Advertisment -

Most Popular

- Advertisement -