Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiട്രെയിന്‍ യാത്രയിലെ...

ട്രെയിന്‍ യാത്രയിലെ സുരക്ഷ : സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡൽഹി: ട്രെയിന്‍ യാത്രയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ.ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം ഘടിപ്പിക്കും. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്. 

74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറ ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. കുറഞ്ഞ വെളിച്ചത്തിലും,100 കിമീ വരെ വേഗതയിലും പ്രവർത്തിക്കുന്ന 360 ഡി​ഗ്രി ക്യാമറയാണ് ഘടിപ്പിക്കുക. കോച്ചുകളിൽ വാതിലിനടുത്തും കോമൺ ഏരിയയിലുമാണ് ക്യാമറകള്‍ ഘടിപ്പിക്കുക. യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയിൽവേ വ്യക്തമാക്കി. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാനടക്കം എഐ സാങ്കേതിക വിദ്യ ഉപയോ​ഗിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു

മലപ്പുറം : മലപ്പുറം കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു.ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ (39) ആണ് മരിച്ചത്. പുലർച്ചെയായിരുന്നു സംഭവം. ഗഫൂറിനെ കടുവ ആക്രമിച്ചത് കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ്...

അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച:  കർഷകർ പ്രതിസന്ധിയിൽ

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച ഉണ്ടായി ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ ദിവങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തോട്ടിൽ വെള്ളം ഉയർന്നതോടെയാണ് പെരിങ്ങര അഞ്ചടികാപ്പോണപ്രം പാടശേഖരത്തിൽ മടവീഴ്ച്ച ഉണ്ടായി കൃഷി നശിച്ചത്. 575...
- Advertisment -

Most Popular

- Advertisement -