തിരുവല്ല: കർക്കടക മാസം നാളെ ആരംഭിക്കും. ഇനിയുള്ള ഒരു മാസക്കാലം ഹൈന്ദവ ഭവനങ്ങളിൽ രാമായണ പാരായണവും, വിവിധ ക്ഷേത്രങ്ങളിൽ രാമായണ പാരായണവും വിശേഷാൽ ചടങ്ങുകളും നടക്കും.
തിരുവല്ല മതിൽഭാഗം ബ്രഹ്‌മസ്വം മഠം രാഘവേശ്വര ക്ഷേത്രത്തിൽ നാളെ മുതൽ രാമായണ മാസാചരണം. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹവനത്തോടുകൂടി പൂജകൾക്ക് തുടക്കം കുറിക്കും. ഉഷഃപൂജയ്ക്ക് ശേഷം രാമായണ പാരായണം. ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും രാമായണ പാരായണത്തിൽ പങ്കെടുക്കാം. ദർശന സമയം പുലർച്ചെ 5.45 മുതൽ 11വരെയും വൈകിട്ട് 5.30 മുതൽ എട്ട് വരെയുമാണ്.
കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള രാമായണ പാരായണം നാളെ മുതൽ ആഗസ്ത് 16 വരെ.
പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള കർക്കടക മാസ പൂജ നാളെ മുതൽ ആഗസ്ത് 16 വരെ. ഈ ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ നക്ഷത്രമനുസരിച്ച് വഴിപാട് സമർപ്പിക്കാവുന്നതാണ് (രാമായണ പാരായണം, ജന്മ നക്ഷത്ര പൂജ, വിളക്ക്, മാല, ചന്ദനം ചാർത്ത്…). വഴിപാടുകൾ നേരിട്ടോ ഓൺലൈൻ ആയോ ബുക്ക് ചെയ്യാം. കർക്കടവ വാവ് ദിവസം വിശേഷാൽ അഖില പിതൃപൂജ, പിതൃപൂജ, തിലഹവനം തുടങ്ങിയ പൂജകളും ഉണ്ടായിരിക്കുന്നതാണ്.