പാലക്കാട് : പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു .പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത് .കൃഷി സ്ഥലത്ത് മോട്ടർ സ്ഥാപിച്ചിരിക്കുന്ന ഷെഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടിയത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി മാരിമുത്തു വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേൽക്കുകയായിരുന്നു .