തിരുവനന്തപുരം : ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് വിവരം.മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജയ്ക്കുണ്ടായിരുന്നു . ചിലർ ഇവർക്കെതിരെ പരാതി നൽകിയിരുന്നു. മൂന്നു മാസം മുൻപും ശ്രീജ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഇന്നലെ ശ്രീജയ്ക്കെതിരെ എൽഡിഎഫ് പ്രതിഷേധ യോഗം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.






