Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsമഴ തുടരും...

മഴ തുടരും : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ തുടരും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്  ജില്ലകളിൽ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

നാളെയും തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്  ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍,  തെക്കു പടിഞ്ഞാറന്‍-മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍  50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കു​റ്റി​പ്പു​റം ബ​സ് അ​പ​ക​ടം : പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

മ​ല​പ്പു​റം : കു​റ്റി​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ സ്വ​കാ​ര്യ ബ​സ് അ​പ​ക​ടം അന്വേഷിക്കാ​ൻ പ്ര​ത്യേ​ക സം​ഘം. ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, നാ​റ്റ്പാ​ക് ഉ​ദ്യോ​ഗ​സ്ഥ​രും കേസ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ഉ​ണ്ടാ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ...

Kerala Lotteries Results 14-06-2025 Karunya KR-710

1st Prize : ₹1,00,00,000/- KE 510311 (PATTAMBI) Consolation Prize ₹5,000/- KA 510311 KB 510311 KC 510311 KD 510311 KF 510311 KG 510311 KH 510311 KJ 510311 KK...
- Advertisment -

Most Popular

- Advertisement -