Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅപകടത്തിൽപ്പെട്ട വാഹനം...

അപകടത്തിൽപ്പെട്ട വാഹനം വിട്ടുനല്‍കാന്‍ കൈക്കൂലി:  എസ്‌ഐയ്ക്ക് സസ്‌പെന്‍ഷൻ

കൊച്ചി: അപകടവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെ നടപടി. മരട് ഗ്രേഡ് എസ്‌ഐ കെ ഗോപകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വാഹന ഉടമയില്‍ നിന്ന കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്‌ഐയെ വിജിലന്‍സ്  പിടികൂടിയിരുന്നു.

ഓഗസ്റ്റ് 25ന് വൈറ്റില ഹബ്ബിന് സമീപം വച്ച് എറണാകുളം പള്ളിക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അപകടത്തില്‍പ്പെട്ട ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോമയിലായ ഡ്രൈവര്‍ സുഖം പ്രാപിച്ചതോടെ മരട് പോലീസ് അപകടവുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഗോപകുമാര്‍ പരാതിക്കാരനെ ബന്ധപ്പെട്ട് ലോറി വിട്ട് നല്‍കുന്നതിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരനോട് ലോറി വിട്ടു നല്‍കണമെങ്കില്‍ 10,000 നല്‍കണമെന്ന് ഗോപകുമാര്‍ ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരന്‍  സ്റ്റേഷനിലെത്തി ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ ഏറ്റവും കുറഞ്ഞ തുകയാണ് താന്‍ ആവശ്യപ്പെട്ടതെന്നും ഇതില്‍ കുറയ്ക്കാന്‍ കഴിയില്ല എന്നുമായിരു ഗ്രേഡ് എസ്‌ഐയുടെ നിലപാട്. പിന്നീട് പരാതിക്കാരന്‍ വിജിലന്‍സിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് മരട് സ്റ്റേഷനില്‍ വച്ച് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഗോപകുമാറിനെ വിജിലന്‍സ് സംഘം  പിടികൂടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസമുള്ള കുഞ്ഞുമരിച്ചു : ദുരൂഹതയെന്ന് പിതാവ്

കോഴിക്കോട് : അടപ്പ് തൊണ്ടയിൽകുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞുമരിച്ചു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ പിതാവ് രംഗത്തെത്തി.പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. കുഞ്ഞിനെ...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 42 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകളും റെസ്റ്റോറന്റുകളും...
- Advertisment -

Most Popular

- Advertisement -