മലപ്പുറം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .കരൾ സംബന്ധമായ രോഗം കൂടിയുണ്ടായിരുന്ന ഷാജി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു . ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.






