Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസം എന്നത്...

വിദ്യാഭ്യാസം എന്നത് നന്മയുള്ള സമൂഹ സൃഷ്ടിക്കാവണം : ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി

തിരുവല്ല : സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ സാധിക്കുവെന്നും അപരനെ കരുതുന്ന വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയുള്ളുവെന്നും വൈ.എം.സി.എ മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി. വൈ.എം.സി.എ സബ് – റീജൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ കാലഘട്ടത്തിലെ വെല്ലുവിളികളെയും അപായങ്ങളെയും നേരിടുവാനും അതിജീവിക്കുവാനുള്ള തിരിച്ചറിവും കരുത്തും യുവതലമറ വിദ്യാഭ്യാസത്തിലൂടെ നേടണമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭാ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്താ അനുഗ്രഹ പ്രഭാഷണം നടത്തി. മാർത്തോമ്മ സഭാ വികാരി ജനറാൾ വെരി. റവ. ജോർജ് മാത്യു മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, മധ്യമേഖല കോ ഓർഡിനേറ്റർ എബി ജേക്കബ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിധിൻ കടവിൽ, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴിയിൽ, വർഗീസ് ടി. മങ്ങാട്, ജുബിൻ ജോൺ, കെ. സി മാത്യു, അഡ്വ എം ബി നൈനാൻ, തിരുവല്ല വൈ.എം.സി.എ വൈസ് പ്രസിഡൻ്റ് ജേക്കബ് വർഗീസ്, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

വൈ.എം.സി.എ ദേശീയ സമിതിയുടെ വില്യം – മോർട്ട് അവാർഡ് ജേതാവ് ഡോ. എം. ജോസഫ് ചാക്കോ, അദ്ധ്യാപകനായി അൻപത് വർഷം പൂർത്തീകരിച്ച മുൻ സബ് – റീജൺ ചെയർമാൻ ഡോ. പി.സി വർഗീസ് എന്നിവർക്ക് സബ് – റീജണിൻ്റെ ആദരവ് സമർപ്പിച്ചു. പത്താം ക്ലാസ്സു മുതൽ ഉന്നത വിജയം കൈവരിച്ച വൈ.എം.സി.എ കുടുംബാംഗങ്ങളെയും കല- കായിക രംഗത്ത് ഉയർന്ന നിലവാരം പുലർത്തിവരേയും ആദരിച്ചു. സബ് – റീജൺ ഗായകസംഘം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു.വടകര സ്വദേശിയായ കെ.ബിനീഷാണ്(50) മരിച്ചത്.ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ബിനീഷിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ബോധരഹിതനാവുകയുമായിരുന്നു. ചൂടേറ്റു...

കുടിവെള്ള വിതരണം മുടങ്ങും

ആലപ്പുഴ: ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പുന്നപ്ര തെക്ക് പഞ്ചായത്തില്‍ (വാര്‍ഡ് 3,4,5,6,13,14,15,16) ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കളിത്തട്ട് പമ്പ് ഹൗസില്‍ നിന്നുള്ള പമ്പിങ് ഫെബ്രുവരി 15 ന് രാവിലെ ഒമ്പതു മണി...
- Advertisment -

Most Popular

- Advertisement -