തിരുവല്ല: വൈ എം സി എ മധ്യമേഖല ലീഡേഴ്‌സ് കോൺഫ്രൻസ് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ക്യാമ്പ് സെൻ്ററിൽ സെപ്റ്റംബർ 19,20 തീയതികളിൽ നടക്കും.19 ന് 2.30 നു രജിസ്ട്രേഷൻ. വൈകിട്ട് 5 മണിക്ക് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. വൈ.എം.സി.എ മധ്യ മേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിക്കും.
വൈ.എം.സി.എ മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി, ദേശീയ ട്രഷറർ റെജി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാ.സിജോ പന്തപ്പള്ളി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മാറ്റത്തിന് പ്രചോദനം എന്നതാണ് കോൺഫറൻസിൻ്റെ ചിന്താവിഷയം. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. റെജി മാത്യു, ഡോ. റൂബിൾ രാജ്, വിനോദ് രാജ്, ഷാജി ജെയിംസ്, ഡോ. റെജി വർഗീസ്, സാംസൺ മാത്യു എന്നിവർ ക്ലാസുകൾ നയിക്കും.
20 ന് 12 മണിക്ക് ആന്റോ ആൻ്റണി എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജണൽ ചെയർമാൻ അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തും. മാത്യുസ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും. ക്ലാസുകൾ, ചർച്ചകൾ, ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും കോൺഫറൻസിൽ ഉണ്ടാകും.
എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ, പാലാ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, ആലപ്പുഴ എന്നീ സബ് – റീജനുകളിലെ 160 വൈ.എം.സി.എ കളിൽ നിന്നും മൂന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്നും കോൺഫറൻസിലൂടെ വൈ.എം.സി.എ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ സാധിക്കുമെന്നും സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനർമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ എന്നിവർ അറിയിച്ചു.