കോട്ടയം : തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. തലയോലപ്പറമ്പ് തലപ്പാറയ്ക്കടുത്തുള്ള കൊങ്ങിണി മുക്കിൽ വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ ആണ് അപകടം. കയറ്റം കയറിയെത്തിയ ലോറി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
ഇരുവരെയും അപകടം നടന്നയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.






