Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഅനധികൃത മീന്‍പിടുത്തത്തിനെതിരെ ഫിഷറീസ്...

അനധികൃത മീന്‍പിടുത്തത്തിനെതിരെ ഫിഷറീസ് വകുപ്പ്  വ്യപക പരിശോധനയും നടപടിയും

കോട്ടയം : അനധികൃത മീന്‍പിടുത്തത്തിനെതിരെ ജില്ലയില്‍ ഫിഷറീസ് വകുപ്പ് വ്യപക പരിശോധനയും നടപടിയും. വേമ്പനാട്ടു കായല്‍, പുഴകള്‍, തോടുകള്‍, പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിത മാര്‍ഗ്ഗങ്ങളുപയോഗിച്ചുള്ള മീന്‍പിടിത്തം പരിശോധന കര്‍ശനമാക്കിയത്.

വേമ്പനാട്ട് കായലില്‍ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂര്‍, ടി.വി.പുരം, തണ്ണീര്‍മുക്കം ഭാഗങ്ങളില്‍ വകുപ്പ് ഒരുമാസത്തിനിടെ നടത്തിയ രാത്രികാല പട്രോളിംഗില്‍ അരളിവല എന്ന അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരേ നടപടി ഉണ്ടായി. തണ്ണീര്‍മുക്കം മേഖലയില്‍ ആറുപേരെ പിടികൂടി. വൈക്കം മേഖലയില്‍ അരളിവല ഉപയോഗിച്ചവരുടെ വലയും വള്ളവും പിടിച്ചെടുത്തു.

തിരുവാര്‍പ്പ് നടുവിലെപ്പാടം പാടശേഖരത്തില്‍ മോട്ടോര്‍തറയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച മടവല പിടിച്ചെടുത്തു. ഇവിടങ്ങളില്‍നിന്ന് പിടിച്ചെടുത്ത മീന്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി.അരളിവല ഉപയോഗിച്ചുള്ള മീന്‍പിടിത്തം കായലിലെ കരിമീന്‍ സമ്പത്ത് കുഞ്ഞുങ്ങളടക്കം നശിക്കാന്‍ കാരണമാകുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.

കേരളാ ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്‍ഡ് അക്വാ കള്‍ച്ചര്‍ ആക്ട്(കിഫാ) പ്രകാരം പാടശേഖരങ്ങളില്‍ ഊത്തപിടിത്തവും അനധികൃത മത്സ്യബന്ധനവും കര്‍ശനമായി വിലക്കിയിട്ടുണ്ട്. അനധികൃതമായി മടവല സ്ഥാപിക്കുന്നത് സ്വാഭാവിക പ്രജനനത്തെ തടസ്സപ്പെടുത്തുകയും മത്സ്യസമ്പത്ത് വന്‍തോതില്‍ കുറയുന്നതിന് കാരണമാവുകയും ചെയ്യും.

നിയമവിരുദ്ധമായ ഊത്തപിടിത്തവും വൈദ്യുതി, വിഷം, കൂട്, അരളിവല, അരിപ്പവര എന്നിവ ഉപയോച്ചുള്ള മീന്‍പിടുത്തവും തടയുന്നതിന് ജില്ലയിലുടനീളം ഊര്‍ജ്ജിത പരിശോധനകള്‍ നടത്തുമെന്നും കിഫാ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. മുജീബ് അറിയിച്ചു.

അനധികൃത മീന്‍പിടിത്തത്തിനെതിരേ മീന്‍പിടിത്തം പ്രധാന ഉപജീവനമാര്‍ഗമായ മത്സ്യത്തൊഴിലാളികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇത്തരം നടപടികള്‍- ശ്രദ്ധയില്‍പെട്ടാല്‍ 0481-2566823 എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതിയെ കയറിപ്പിടിച്ച് ലൈംഗിക പീഡനത്തിന് ശ്രമിച്ചയാൾ അറസ്റ്റിൽ

പത്തനംതിട്ട: ലൈംഗികമായി പീഡിപ്പിക്കണമെന്നും മാനഹാനിയുണ്ടാക്കണമെന്നും കരുതി വീട്ടിൽ അതിക്രമിച്ചകടന്ന് യുവതിയെ കയറിപ്പിടിച്ചയാളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം പൂഴിക്കാട് കുടശനാട് കോട്ടാൽ വീട്ടിൽ ശ്രീജിത്ത്‌ കുമാർ (40) ആണ് പിടിയിലായത്. ഇന്നലെ...

ഇസ്രേയൽ ആക്രമണം : ഇറാൻ സംയുക്ത സൈനിക മേധാവിയും ഐആർജിസി തലവനും കൊല്ലപ്പെട്ടു

ടെഹ്‌റാൻ : വെള്ളിയാഴ്ച പുലർച്ചെ ടെഹ്‌റാനിലുണ്ടായ ഇസ്രേയൽ ആക്രമണത്തിൽ ഇറാൻ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു .ഓപ്പറേഷന്‍ റൈസിംഗ്...
- Advertisment -

Most Popular

- Advertisement -