ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. ആറാട്ട് ബുധനാഴ്ച രാവിലെ 6.30-ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ നടക്കും. മലയാള വര്‍ഷത്തിലെ ആദ്യ തൃപ്പൂത്താണിത്. ബുധനാഴ്ച തൃപ്പൂത്താറാട്ട് കഴിഞ്ഞെത്തുന്ന ദേവിക്ക് തിരുവാഭരണങ്ങായ പനന്തണ്ടന്‍ വളയും ഒഢ്യാണവും, ദേവന് തങ്കനിലയങ്കിയും ചാര്‍ത്തും. ആദ്യ തൃപ്പൂത്താറാട്ടിനു മാത്രമാണ് തിരുവാഭരണങ്ങള്‍ അണിയിക്കുന്നത്.
തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോയാണ് പ്രായശ്ചിത്തമായി തിരുവാഭരണങ്ങള്‍ സമര്‍പ്പിച്ചത്. തൃപ്പൂത്താറാട്ട് ദിനം മുതല്‍ 12 ദിവസം വിശേഷാല്‍ വഴിപാടായ ഹരീദ്ര പുഷ്പാഞ്ജലി നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.






