തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ നടപടി വേണ്ട എന്നാണ് മന്ത്രിയുടെ നിലപാട്.
കഴിഞ്ഞ ദിവസം രാത്രിയിൽ പാളയത്ത് വച്ച് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയാണ് കെഎസ്ആർടിസി ബസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ കന്റോണ്‍മെന്റ് പൊലീസ് കെഎസ്ആർടിസി ഡ്രൈവർ എല്‍ എച്ച് യദുവിനെതിരെ കേസെടുത്തു.