Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രവാസികള്‍ക്കായി നോർക്ക-ഇന്ത്യന്‍...

പ്രവാസികള്‍ക്കായി നോർക്ക-ഇന്ത്യന്‍ ബാങ്ക്  സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഒക്ടോബര്‍ 16ന് ആലപ്പുഴയില്‍

ആലപ്പുഴ : പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഒക്ടോബര്‍ 16 ന് ആലപ്പുഴയില്‍.  രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ്  ക്യാമ്പ്.

ആലപ്പുഴ മുല്ലക്കൽ അമ്മൻ കോവില്‍  സ്ട്രീറ്റിലെ ഗുരുവിനായഗർ കോവില്‍  ഹാളിലാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ്  പങ്കെടുക്കേണ്ടത്.

പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം.

സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയുളള വായ്പകള്‍ പദ്ധതി വഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.kerala.gov.in വെബ്‌സൈറ്റു വഴി പ്രവാസികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഴപ്പളളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം  കൊടിയിറങ്ങി           

ചങ്ങനാശ്ശേരി: പത്ത് നാൾ നീണ്ടു നിന്നിരുന്ന വാഴപ്പളളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം  കൊടിയിറങ്ങി. തുടർന്ന് ആറാട്ടും നടന്നു. ചടങ്ങുകൾക്ക്  ക്ഷേത്രം തന്ത്രി തെക്കേടത്ത് മേമന പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു....

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് : ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ...
- Advertisment -

Most Popular

- Advertisement -