Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsKollamപണത്തിനായി അയൽവാസിയായ...

പണത്തിനായി അയൽവാസിയായ വീട്ടമ്മയെ തീവച്ചു കൊല്ലാൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ

കൊല്ലം : വീട്ടമ്മയുടെ സ്വർണാഭരണം മോഷ്ടിച്ചശേഷം തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യയായ യുവതി പിടിയിൽ. കീഴ്വായ്പൂർ സ്വദേശിനിയായ ആശാപ്രവർത്തക ലതാകുമാരി(61)യെ ആക്രമിച്ച ഓച്ചിറ സ്വദേശിയും കോയിപ്രം സ്റ്റേഷനിലെ സിവിൽ പാെലീസ് ഓഫീസറുടെ ഭാര്യയുമായ സുമയ്യ സുബൈറാ(30)ണ് അറസ്റ്റിലായത്.

ഓഹരി വിപണിയിലെ ട്രേഡിങ് ഇടപാടുകളിലൂടെ സുമയ്യയ്ക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടപ്പെട്ടിരുന്നു .ഈ ബാധ്യത തീർക്കാൻ അയൽവാസിയായ ലതയോട് പണം ആവശ്യപ്പെട്ടു .എന്നാൽ ഇവർ വിസമ്മതിച്ചതോടെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി. തുടർന്ന് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.ഗുരുതരമായി പരുക്കേറ്റ ലതാകുമാരി കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസ് : സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതിയുടെ വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സർക്കാർ സമര്‍പ്പിച്ചത്....

രണ്ട് കിലോയിലധികം കഞ്ചാവുമായി മധ്യവയസ്കൻ  പിടിയിൽ

കോഴഞ്ചേരി : രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് ഡാൻസാഫ് ടീമും കോയിപ്രം പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ കോയിപ്രം കരിയിലമുക്ക്  ചെറുതിട്ട വീട്ടിൽ  സി. ബി. പ്രസന്നൻ...
- Advertisment -

Most Popular

- Advertisement -