കോട്ടയം: ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിൽ പതിമൂന്നാമത് പ്രതിഷ്ഠാ ദിനം നടത്തി.ചിന്മയ മിഷൻ കോട്ടയം ആസ്ഥാനത്തെ വരദ ഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി കടിയക്കോൽ യദു നമ്പുതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശപുജ, അഭിഷേകം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി മുതലക്കോടം ബിജു നമ്പുതിരി സഹകാർമ്മികനായി.
വൈകിട്ട് വിശേഷാൽ ദീപാരാധനയും, ദീപ കാഴ്ചയും നടന്നു. തിരുനക്കര പടിഞ്ഞാറേ നട ഭക്ത സമിതി പ്രസിഡന്റ് ശങ്കർ ദീപം തെളിയിച്ചു.മിഷൻ പ്രസിഡൻറ് രാജഗോപാൽ, എ എസ് മണി, മോഹന ചന്ദ്രൻ , പാർവ്വതിയമ്മ എന്നിവർ നേതൃത്വം നൽകി.