തൃശൂർ: വൈകിയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും അവര്‍ക്ക് ഗുണം ചെയ്യട്ടെയെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.
കേരളത്തിലെ പല സ്‌കുളുകളും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്
എല്ലാം നന്നാവട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതിയെ സിപിഐ എതിര്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ സിപിഐയും സിപിഎമ്മിനും കോണ്‍ഗ്രസിനും അവരുടേതായ അവകാശങ്ങളുണ്ട്. ബിജെപിക്ക് അവരുടെ അവകാശം എന്നാല്‍, അന്തിമമായി പദ്ധതിയുടെ ഗുണഭോക്താക്കളാരാണെന്നാണ് പ്രശ്‌നമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇത് കുട്ടികളുടെ ആവശ്യമാണ്. അതില്‍ കളങ്കം വരുത്തരുത്, രാജ്യത്തിന്റെ വികസനത്തിന് പുതിയ ഒരു അധ്യായം തുറന്നുവരട്ടെയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.




                                    

