തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് .വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. പദ്ധതിയില്‍ ഉടക്കി നിൽക്കുന്ന സിപിഐയെ അനുയയിപ്പിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിന്റെ ഭാഗമാണ് തീരുമാനം. മന്ത്രിസഭാ യോഗത്തില്‍ നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നതിൽ നിന്നും ഒഴിവാക്കാനായി സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടാണ് തീരുമാനം .






