തിരുവല്ല: കറ്റോട് പമ്പ് ഹൗസിൽ പുതുതായി കമ്മിഷൻ ചെയ്ത ട്രാൻസ്ഫോർമറിന് സാങ്കേതിക തകരാറുമൂലം ശുദ്ധജലവിതരണം രണ്ടു ദിവസത്തേക്ക് മുടങ്ങും.
തിരുവല്ല- ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികളിലും, പെരിങ്ങര, നെടുമ്പ്രം, കവിയൂർ, കുന്നന്താനം പഞ്ചായത്തുകൾ (ഭാഗികം) എടത്വ, തലവടി, വെളിയനാട് പഞ്ചായത്തുകളിലും ശുദ്ധജലവിതരണം രണ്ടു ദിവസത്തേക്ക് മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.






