ചെന്നൈ: തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ (44) അന്തരിച്ചു. ധനുഷിനൊപ്പം ‘തുള്ളുവതോ ഇളമൈ’ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ദീര്‍ഘകാലമായി കരള്‍ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും പരസ്യ ചിത്ര അഭിനേതാവുമായിരുന്നു.
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്തിലൂടെ മലയാളത്തിലും അഭിനയ് അഭിനയിച്ചിട്ടുണ്ട്. എന്ദ്രേന്ദ്രും പുന്നഗൈ, ദാസ്, പൊന്‍ മേഗലൈ, തോടകം, പലൈവന സൊലൈ, സൊല്ല സൊല്ല ഇനിക്കും, അറുമുഖം, കഥൈ , ആരോഹണം എന്നിവയാണ് ശ്രദ്‌ധേയമായ തമിഴ് ചിത്രങ്ങള്‍.
വല്ലവനുക്ക് പുള്ളും ആയുധം ആണ് അവസാനചിത്രം. പിക്‌നിക്, കൊടിയേറ്റം, ലേഡീസ് ഹോസ്റ്റല്‍, ഹിറ്റ്‌ലര്‍, യാത്രാമൊഴി തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ആദ്യകാല മലയാള നടി ടി പി രാധാമണിയുടെ മകനാണ്.






