തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗകേസും ക്രൈംബ്രാഞ്ചിന് കൈമാറി.തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ അന്വേഷിച്ചിരുന്ന കേസ് എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കൈമാറിയത്.കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്ഥ.രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിന്റെ അന്വേഷണ ചുമതലയും എസ്പി പൂങ്കുഴലിക്കാണ്.






