തിരുവനന്തപുരം : സ്‌കൂളുകളുടെ ക്രിസ്മസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ. 23ന് അടയ്ക്കും. 24 മുതല്‍ ക്രിസ്മസ് അവധിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു.
ജനുവരി അഞ്ചിനാണു സ്‌കൂളുകള്‍ തുറക്കുന്നത്. ജനുവരി രണ്ടിനു മന്നം ജയന്തിയുടെ അവധി കൂടി പരിഗണിച്ചാണ് തുടര്‍ന്നുള്ള ശനി, ഞായര്‍ കൂടി കഴിഞ്ഞ് അഞ്ചിനു തുറക്കാന്‍ തീരുമാനിച്ചത്. ഫലത്തില്‍ തുടര്‍ച്ചയായി 12 ദിവസം അവധി.






