തിരുവല്ല: നിരണം വലിയ പള്ളിയിൽ വിശുദ്ധ ബഹനാൻ സഹദയുടെ ഓർമപ്പെരുന്നാൾ നാളെയും 27 നും നടക്കും. 26- ന് രാവിലെ 6.30ന് കുർബ്ബാന, വൈകിട്ട് 5 മണിയ്ക്ക് നിരണം ഇലഞ്ഞിക്കൽ ചാപ്പലിൽ നിന്നും പ്രദക്ഷിണം.
27-ന് 6.30ന് മൂന്നിന്മേൽ കുർബ്ബാനയ്ക്കു ഗീവർഗീസ് റമ്പാൻ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ ഉണ്ടാകുമെന്ന് ഫാ. ഷിബു തോമസ് ആമ്പല്ലൂർ, ഫാ.ജിതിൻ അലക്സ് മണപ്പുറത്ത്, ട്രസ്റ്റി മോഹൻ എം. ജോർജ് മട്ടക്കൽ, സെക്രട്ടറി തോമസ് ഫിലിപ്പ് വിഴലിൽ എന്നിവർ അറിയിച്ചു.






