തിരുവനന്തപുരം: പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കുരുക്കുമായി ലൈംഗിക പീഡന പരാതി നൽകിയ അതീജീവിതയുടെ ഭർത്താവിന്റെ പരാതി. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നും വിഷയത്തിൽ യഥാർത്ഥ ഇര താനാണെന്നും കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.
രാഹുലിനെതിരെ ഗർഭഛിദ്ര പരാതി ഉന്നയിച്ച പരാതി യുവതിയുടെ ഭർത്താവാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്.
യുവതിക്ക് ഭർത്താവുമായുളള ബന്ധം ഉലഞ്ഞുനിൽക്കെ അത് പരിഹരിക്കാനാണ് താൻ ഇടപെട്ടതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് ഭർത്താവിന്റെ പരാതി. താൻ ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിനോ താനുമായി ഒരു തവണ പോലും രാഹുൽ ബന്ധപ്പെട്ടിട്ടില്ലെന്നും ഭർത്താവ് പറഞ്ഞു.
എന്നാൽ ബലാത്സംഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.






