കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ദനഹാ പെരുന്നാൾ ആചരിച്ചു. യേശുക്രിസ്തുവിന്റെ മാമോദീസായാണ് ദനഹാ പെരുന്നാളായി ആഘോഷിക്കുന്നത്. സഭയുടെ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടന്നു.
മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അമനയിൽ ദനഹാ പെരുന്നാൾ ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ സഹകാർമ്മികനായി.
നാളെ( 7) വിശുദ്ധ യൂഹാനോൻ മാംദാനായുടെ പുകഴ്ച്ചപ്പെരുന്നാൾ. ദേവലോകം അരമനയിൽ രാവിലെ 7ന് വിശുദ്ധ കുർബാന ഫാ യാക്കോബ് റമ്പാൻ.






