മല്ലപ്പള്ളി: മല്ലപ്പള്ളി യൂണിയൻ നായർ സർവീസ് സൊസൈറ്റി സാമൂഹ്യ ക്ഷേമ പദ്ധതിയിൽ വിദ്യാഭ്യാസ ധനസഹായ വിതരണ യോഗം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡണ്ട് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡണ്ട് അഡ്വ. പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് യൂണിയൻ ഭരണസമിതി അംഗങ്ങളായ സതീഷ് കുമാർ പി കെ ശിവൻകുട്ടി സി അനിൽകുമാർ കരുണാകരൻ നായർ എസി വ്യാസൻ പ്രകാശ് കുമാർ സുദർശനകുമാർ ശശിധരൻ നായർ പ്രശാന്ത് കുമാർ പ്രസാദ് കുറുപ്പ് എന്നിവർ പങ്കെടുത്തു






