കോട്ടയം : എം സി റോഡിൽ വെമ്പള്ളിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി മറ്റൊരു ലോറിയിലും ബസിലും ഇടിച്ച് ഒരാൾക്ക് പരിക്ക്.ഇന്ന് രാവിലെ 8.15 ഓടെ വെമ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്ന് ലോഡുമായി എത്തിയ ലോറി ബസ്സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെ, കുറവിലങ്ങാട് ഭാഗത്തുനിന്ന് മണ്ണുമായി എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് ലോറിയിലും ബസിലും ഇടിക്കുക ആയിരുന്നു.
ഇടിയെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ വാഹനഗതാഗത തടസപ്പെട്ടു. പോലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






