തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിൽ കെഎസ്ആർടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാവിലെ 5.45 ന് ആറാലംമൂടില്‍ വച്ചാണ് അപകടം നടന്നത് .തിരുവനന്തപുരം ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇരു ബസുകളിലുമായി 50ലധികം യാത്രക്കാർ ഉണ്ടായിരുന്നു.അപകടത്തിൽ ഡ്രൈവർമാർക്കും എട്ട് യാത്രക്കാർക്കും പരിക്കേറ്റു. നെയ്യാറ്റിൻകരയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് ഡ്രൈവർമാരെ പുറത്തെത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.






