ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു .താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു .
തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് എസ്ഐടി ഗോവർധനെ അറസ്റ്റ് ചെയ്തത്. 2019ൽ ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണിക്കുശേഷം ബാക്കിയുണ്ടായിരുന്ന സ്വർണം വാങ്ങിയതിന്റെ പണം നൽകിയിരുന്നുവെന്നും 2.7 ലക്ഷം രൂപയുടെ സ്വർണഹാരം മാളികപ്പുറത്തമ്മയ്ക്ക് സമർപ്പിച്ചെന്നും ഹൈക്കോടതിയിൽ ഗോവർധൻ അറിയിച്ചിരുന്നു.






