ആലപ്പുഴ: കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ എന്നീ തസ്തികകളിലായി യഥാക്രമം 94ഉം 52ഉം ദിവസ വേതന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ പത്താം ക്ലാസ് ജയം / തത്തുല്യ യോഗ്യതയും, നിശ്ചിത കാലയളവിന് മുന്‍പ് ലഭിച്ച ഹെവി മോട്ടോര്‍ വാഹന ലൈസന്‍സും, കണ്ടക്ടര്‍ ലൈസന്‍സും (തെരഞ്ഞെടുക്കുന്നവേളയില്‍ കണ്ടക്ടര്‍ ലൈസെന്‍സ് നേടിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ നിയമനം ലഭിച്ചു 3 മാസത്തിനുള്ളില്‍ സാധുവായ കണ്ടക്ടര്‍ ലൈസെന്‍സ് ഹാജരാക്കേണ്ടതാണ്) ആവശ്യമായ ശാരീരിക യോഗ്യതയും, കണ്ടക്ടര്‍ തസ്തികയില്‍ പ്ലസ് ടു ജയം / തത്തുല്യ യോഗ്യതയും, പുതുക്കിയ കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം.
പ്രായം 25-50. വേതനം – ഒരു ഡ്യൂട്ടിക്ക് (എട്ടു മണിക്കൂര്‍ ) 715/- രൂപ. വനിതകളെയും പരിഗണിക്കുന്നതാണ് . ഭിന്നശേഷിക്കാര്‍ യോഗ്യരല്ല
മേല്‍പ്പറഞ്ഞ യോഗ്യത ഉള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 11 നകം നേരിട്ട് ഹാജരാകേണ്ടതാണ്






