അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാനക്ക് മുന്നോടിയായി കൂത്താടികൾ ക്ഷേത്ര ദർശനം നടത്തി. മുഖ്യ കർമികളായ കൂത്താടികളും പുറനാടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
പള്ളിപ്പാന നടത്തുന്നതിനായി ഭഗവാനിൽ നിന്ന് അനുവാദവും അനുഗ്രഹവും തേടുന്നതിനായി അവകാശി സി ഹരിദാസ്, ആചാര്യൻ മാന്നാർ ഉണ്ണി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം പേരടങ്ങുന്ന സംഘം ക്ഷേത്രത്തിലെത്തിയത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അമ്പലപ്പുഴ ക്ഷേത്രത്തിൽ 15 ദിവസമാണ് പള്ളിപ്പാന ചsങ്ങ് നടക്കുക.
ഫെബ്രുവരി 8 മുതൽ 22 വരെയാണ് ക്ഷേത്രത്തിൽ ചരിത്ര പ്രസിദ്ധമായ പള്ളിപ്പാന ചടങ്ങ് നടക്കുന്നത്.






