Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiഎയർ ഇന്ത്യയിലെ...

എയർ ഇന്ത്യയിലെ കൂട്ട അവധിക്ക് നടപടി : സമരം ചെയ്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

ന്യൂഡൽഹി : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ നടപടിയുമായി കമ്പനി.യാത്രക്കാരെ പ്രയാസത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി.ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവ് ബോധപൂർവമാണെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇത് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റൂളുകൾ ലംഘിക്കുന്ന നടപടിയാണെന്നും നോട്ടീസിൽ പറയുന്നു.

ജീവനക്കാരുടെ സമരത്തെ തുടർന്ന് ധാരാളം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു . മുന്നറിയിപ്പ് ഇല്ലാതെയുള്ള സർവീസുകളുടെ റദ്ദാക്കലിൽ നൂറുക്കണക്കിന് യാത്രികർ വലഞ്ഞു . ജീവനക്കാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചാണ് കൂട്ട അവധിയെടുത്ത് പോയത്. മാനേജ്മെന്റുമായുള്ള തൊഴിൽ തർക്കത്തിൽ അനുകൂല നിലപാട് ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ജീവനക്കാർ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 02-01-2025 Karunya Plus KN-554

1st Prize Rs.8,000,000/- PD 171048 (PALAKKAD) Consolation Prize Rs.8,000/- PA 171048 PB 171048 PC 171048 PE 171048 PF 171048 PG 171048 PH 171048 PJ 171048 PK 171048...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : വിളംബര ജാഥ നാളെ  (നവംബർ 14 ന് )

ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച്  സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവ വിളംബര ജാഥയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വ്യാഴം രാവിലെ 9 മണിക്ക് കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ച് സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ...
- Advertisment -

Most Popular

- Advertisement -