Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഗാര്‍ഹിക പാചക...

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയില്‍ ആശങ്ക വേണ്ട : ജില്ലാ സപ്ലൈ ഓഫീസര്‍

പത്തനംതിട്ട : ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ .ജി. എസ് ഗോപകുമാര്‍ അറിയിച്ചു. ജില്ലയില്‍ ബുക്ക് ചെയ്തിട്ടുളള എല്ലാവര്‍ക്കും ഗ്യാസ് സിലിണ്ടര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വീടുകളില്‍ എത്തിച്ച് വിതരണം നടത്തും.

യുദ്ധ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങളുടെ ഇടയില്‍ അനാവശ്യ ഭീതി പരത്തുന്ന വാര്‍ത്തകള്‍, സാമൂഹിക മാധ്യമങ്ങളില്‍ കൂടിയുളള പ്രചരണങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും.

എല്‍.പി.ജി. വിതരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക വാര്‍ റും ക്രമീകരിച്ചു. ഗ്യാസ് ഏജന്‍സികള്‍ മുന്‍ഗണനാക്രമം പാലിച്ചു മാത്രമേ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ പാടുളളൂ. ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ ലഭ്യമാകുന്ന ഒ.റ്റി.പി. നമ്പര്‍ ഡെലിവറി സമയത്ത് കൈമാറണം.

എല്‍.പി.ജി വിതരണം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഗ്യാസ് ഏജന്‍സികള്‍ കര്‍ശനമായി പാലിക്കണം. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിതരണം ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് അവശ്യമേഖലകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി നിജപ്പെടുത്തി. ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, എയര്‍ലൈന്‍, റെയില്‍വേ ക്യാന്റീന്‍ എന്നിവയ്ക്ക് രണ്ടാമതായി മുന്‍ഗണന നല്‍കും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ഗ്യാസ് ഏജന്‍സി ഉടമകള്‍, ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം ഇന്ന് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന് ഗ്യാസ് വിതരണത്തിന്റെ കാര്യക്ഷമത, പുരോഗതി, ലഭ്യത എന്നിവ വിലയിരുത്തുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൺമാൻമാരുടെ മർദനം : തെളിവുകൾ നശിപ്പിച്ചു ,ബസ് ആക്രമിക്കപ്പെട്ടിട്ടില്ല ; എസ് ഐ ടി

തിരുവനന്തപുരം : നവകേരള യാത്രക്കിടയിൽ ആലപ്പുഴയിലുണ്ടായ ഗൺമാൻമാരുടെ മർദന കേസ് അന്വേഷണ ഉദ്യോഗസ്ഥർ തെളിവ് നശിപ്പിച്ച് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എസ്ഐടി റിപ്പോർട്ട് .മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നു ബസിന്റെ...

കുവൈറ്റിൽ ഓയിൽ കമ്പനിയിൽ പൈപ്പ്‌ലൈൻ പൊട്ടി ഉണ്ടായ അപകടത്തിൽ മാവേലിക്കര സ്വദേശി മരിച്ചു

തിരുവനന്തപുരം: കുവൈറ്റിൽ ഓയിൽ കമ്പനിയിൽ പൈപ്പ്‌ലൈൻ പൊട്ടി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ രണ്ട് കരാർ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61)...
- Advertisment -

Most Popular

- Advertisement -