Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiവന്ദേ ഭാരത്...

വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കൾ: കര്‍ശന നടപടിയുമായി റെയില്‍വേ

ന്യൂഡൽഹി : വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കൾ. പട്‌ന – ടാറ്റാനഗര്‍ വന്ദേ ഭാരതില്‍ ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത് ചോദ്യം ചെയ്ത യാത്രക്കാരനോട് അത് ‘കുങ്കുമപ്പൂവ്’ ആണെന്ന് പറഞ്ഞ് ജീവനക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതായി പറയുന്നു.

സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇടപെട്ട റെയില്‍വേ മന്ത്രാലയം ഐ.ആര്‍.സി.ടി.സിക്ക് 10 ലക്ഷം രൂപയും സേവന ദാതാവിന് 50 ലക്ഷം രൂപയും പിഴ ചുമത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്ന് ഔദ്യോഗികമായി അറിയിച്ച റയില്‍വേ മന്ത്രാലയം സേവന ദാതാവിന്റെ കരാര്‍ റദ്ദാക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ അനുഗ്രഹ റസിഡൻ്റ്സ്  അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും 7-ന്

തിരുവല്ല: കുറ്റൂർ അനുഗ്രഹ  റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും 7-ന് കുറ്റൂർ പഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 7 മണിക്ക് പതാക ഉയർത്തൽ. 7.30 നു  ഓണപ്പൂക്കള മത്സരം, 9 ന്...

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

കോട്ടയം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ വൈക്കം വിജയലക്ഷ്മിയെ വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എസ് ഡി.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു. ചടങ്ങുകൾക്ക് ഡോ. അനിൽകുമാർ, എസ്.ഷൈൻ കുമാർ,സാബു വർഗീസ്,...
- Advertisment -

Most Popular

- Advertisement -