Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആരും ജയിക്കാത്ത...

ആരും ജയിക്കാത്ത യുദ്ധങ്ങൾ ലോകത്തിന്റെ സമാധാനം കെടുത്തുന്നു: മലങ്കരസഭാധ്യക്ഷൻ

കോട്ടയം: യുദ്ധങ്ങൾ സ്വാർത്ഥ ചിന്താ​ഗതിയുടെ ഉത്പന്നമാണെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ. ലോകരാഷ്ട്രങ്ങൾ സമ്പത്തിന്റെ അറുപത് ശതമാനവും യുദ്ധസാമ​ഗ്രികൾക്ക് വേണ്ടിയാണ് ചെലവിടുന്നത്. ആരും ജയിക്കാത്ത യുദ്ധങ്ങൾ ലോകത്തിന്റെ സമാധാനം കെടുത്തുകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

പാമ്പാടി മാർ കുറിയാക്കോസ് ദയറായിലെ ഓശാന പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ. ഏവരെയും വിനയത്തോടെ ചേർത്തുപിടിച്ചു എന്നതിനാലാണ് ക്രിസ്തു ലോകരക്ഷകനാകുന്നത്. എന്നാൽ ഇന്ന് മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിക്കുകയാണ്.

മതത്തിന്റെ മുദ്രകുത്തിയാണ് രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥികളെപ്പോലും നിർണയിക്കുന്നത്. ജനിച്ചശേഷമാണ് മനുഷ്യൻ മതത്തിലാകുന്നത്. അതിനാൽ മതമല്ല സാഹോദര്യമാണ് മനുഷ്യകുലത്തിന്റെ അടിസ്ഥാന തത്വം. മതത്തിൻ്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്നതും നിഗ്രഹിക്കുന്നതും നിന്ദ്യമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

പമ്പാടി ദയറായിൽ രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടന്നു. ദയറാ മാനേജർ ഫാ. മാത്യു ഏബ്ര​ഹാം, ഫാ. പി.ഐ വർ​ഗീസ് എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തി ഓശാനപ്പെരുന്നാൾ ശുശ്രൂഷയിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 15-10-2024 Sthree Sakthi SS-437

1st Prize Rs.7,500,000/- (75 Lakhs) SM 348922 (THRISSUR) Consolation Prize Rs.8,000/- SA 348922 SB 348922 SC 348922 SD 348922 SE 348922 SF 348922 SG 348922 SH 348922 SJ...

ദുർഭരണം അവസാനിപ്പിക്കാൻ വർഗീസ് മാമ്മനെ വിജയിപ്പിക്കണം : ഡോ. ശശി തരൂർ

മല്ലപ്പള്ളി: ഇടത് ദുർഭരണം അവസാനിപ്പിക്കാൻ തിരുവല്ലയിൽ വർഗീസ് മാമ്മനെ വിജയിപ്പിക്കണമെന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗം ഡോ. ശശി തരൂർ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള...
- Advertisment -

Most Popular

- Advertisement -