Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsഅഴിമതിക്ക് കൂട്ടുനിൽക്കാത്ത...

അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്നു –   കേരള എൻജിഒ യൂണിയൻ

തിരുവല്ല:തിരുവല്ല നഗരസഭ ഭരണസമിതിയിൽ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ നിരന്തരം സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്ന ചെയർപേഴ്സൺൻ്റെ നടപടിക്ക് എതിരെ  കേരള എൻജിഒ യൂണിയൻ നഗരസഭ കാര്യാലയത്തിന്റ  മുന്നിൽ പ്രതിഷേധിച്ചു.

തിരുവല്ല നഗരസഭ മുൻ സെക്രട്ടറി അഴിമതി കേസിൽ  വിജിലൻസ് പിടികൂടുകയും സർവീസിൽ നിന്ന് സസ്പെൻഡ് നേരിടുകയും ചെയ്തു.

മുൻ സെക്രട്ടറി അഴിമതിക്ക് കൂട്ടുനിൽക്കാതിരിക്കുന്ന ജീവനക്കാരെ നഗരസഭ ചെയർപേഴ്സൺൻ്റെ സഹായത്തോടുകൂടി നിരന്തരം സെക്ഷൻ മാറ്റുകയും ഉദ്യോഗസ്ഥരുടെ ഫയലുകൾ മോഷ്ടിക്കപ്പെടുകയും   മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്തു വരുന്നതിനെ തുടർന്ന് ആണ് കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചത്.

യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബി.സജീഷ് സെക്രട്ടറിയേറ്റംഗം പി ജി ശ്രീരാജ് ,ഏരിയ പ്രസിഡൻറ് അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.

ജീവനക്കാരുടെ സെക്ഷൻ മാറ്റിയ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ചെയർപേഴ്സനെ ഉപരോധിക്കുന്നതു ഉൾപ്പെടെയുള്ള സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടിനീര് : പെരുമ്പളം എല്‍ പി എസ് സ്‌കൂളിന് ഇന്നു മുതല്‍(09) 21 ദിവസം അവധി

ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ അഞ്ചു കട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചിട്ടുള്ളതിനാല്‍ സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ്...

കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതുപരീക്ഷ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതു പരീക്ഷ 2024-ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ്...
- Advertisment -

Most Popular

- Advertisement -