Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiലഡാക്കിൽ സൈനിക...

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു: മേജർ ജനറൽ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ലേയ്ക്ക് സമീപമുള്ള ദുർഘടമായ തംഗ്സ്റ്റെ മലനിരകളിലാണ് അപകടമുണ്ടായത്. ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മേജർ ജനറൽ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് സൈന്യം വ്യക്തമാക്കുന്നത്.

കരസേനയുടെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ സച്ചിൻ മേത്ത ഉൾപ്പെടെയുള്ള സൈനികരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കരസേനാ വക്താക്കൾ അറിയിച്ചു.അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സൈന്യം ഔദ്യോഗികമായി അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ സ്വകാര്യ ആയുർവേദ ആശുപത്രികൾ അന്താരാഷ്ട്ര ഗുണ നിലവാരത്തിലേയ്ക്ക്

കോട്ടയം:  ദേശീയ ഗുണമേന്മാ കൗൺസിലും (ക്യുസി ഐ), ദേശീയ ആരോഗ്യ ഗുണമേന്മാ സമിതിയും (എൻ എ ബി എച്ച് ) സംയുക്തമായി കേരളത്തിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസ്സോസിയേഷനുമായി (എ എച്ച് എം...

പരിശോധന ഫലം നെഗറ്റീവ്: ഇന്ത്യയിൽ മങ്കിപോക്‌സ് രോഗബാധിതരില്ല

ന്യൂഡൽഹി : ഇന്ത്യയിൽ ആർക്കും മങ്കിപോക്‌സ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച എംപോക്സ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള യുവാവിന്റെ സാംപിളുകൾ എല്ലാം നെഗറ്റിവാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങളും...
- Advertisment -

Most Popular

- Advertisement -