Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസിൽവർ ജൂബിലി...

സിൽവർ ജൂബിലി ഭവനദാന പദ്ധതി ഉദ്‌ഘാടനം

കോട്ടയം : ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ നവീകരിച്ച മികച്ച സൗകര്യങ്ങളോടുകൂടിയ പ്രീ-സ്‌കൂൾ ‘ ബസേലിയൻ ബ്ലൂംസ് ‘ പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു ഉദ്‌ഘാടനം ചെയ്തു. സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഭവന ദാന പദ്ധതിയുടെ സമാരംഭം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് നിർവഹിച്ചു .

പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് നിർമ്മിച്ച് നൽകുന്ന അഞ്ച് വീടുകളിൽ ആദ്യ വീടിന്റെ താക്കോൽദാനം മലങ്കര സഭയുടെ പരമാധ്യക്ഷനും മാർ ബസേലിയോസ് പബ്ലിക് സ്കൂൾ മാനേജരുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ  നിർവഹിച്ചു.

ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സജി യോഹന്നാൻ വിശദീകരിച്ചു. സെക്രട്ടറി പ്രൊഫ. ജേക്കബ് കുര്യൻ ഓണാട്ട്, പ്രിൻസിപ്പൽ നിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീർഘദൂര ട്രയിനുകളിൽ ടിക്കറ്റ് നിരക്ക്  കൂടും: പുതുക്കിയ നിരക്കുകൾ 26 മുതൽ നിലവിൽ വരും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു. പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ നിലവിൽ വരും. ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനം...

സുഗതോത്സവം : ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ജന്മനാടായ ആറന്മുളയിൽ നാളെ വരെ നടക്കുന്ന സുഗതോത്സവം പരിപാടിയിൽ ഇന്ന് ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു. നാളെ വൈകീട്ട് മൂന്നിന്...
- Advertisment -

Most Popular

- Advertisement -