Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞം ശാന്തകുമാരി...

വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം:വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീന്‍ എന്നിവർക്കാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി(71) കൊല്ലപ്പെട്ടത്. ശാന്തകുമാരിയുടെ അയൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികൾ വാടക വീട് ഒഴിയുന്ന ദിവസം ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീടിന്റെ മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. രാത്രിയിൽ വീട്ടുടമയും മകനും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടി.

തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ 2020-ൽ കോവളത്ത്‌ 14-കാരിയെ കൊലപ്പെടുത്തിയ കേസിലും റഫീഖാ ബീവിയും മകന്‍ ഷഫീഖും പ്രതികൾ ആണെന്ന് കണ്ടെത്തി. ഈ കേസ് ഇപ്പോൾ വിചാരണയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് അമ്മ ആത്‍മഹത്യ ചെയ്തു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ 77കാരിയായ അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച...

പരിശോധന ഫലം നെഗറ്റീവ്: ഇന്ത്യയിൽ മങ്കിപോക്‌സ് രോഗബാധിതരില്ല

ന്യൂഡൽഹി : ഇന്ത്യയിൽ ആർക്കും മങ്കിപോക്‌സ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച എംപോക്സ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള യുവാവിന്റെ സാംപിളുകൾ എല്ലാം നെഗറ്റിവാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങളും...
- Advertisment -

Most Popular

- Advertisement -