Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചമ്പക്കുളം മൂലം...

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്

ആലപ്പുഴ : ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് .ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മത്സരം തുടങ്ങുക.ജലോത്സവം ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഏഴ് ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് ഇത്തവണ ചമ്പക്കുളം മൂലം ജലോത്സവത്തിൽ മാറ്റുരയ്‌ക്കുന്നത്.

കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലോത്സവങ്ങളിലൊന്നാണ് ചമ്പക്കുളം പമ്പയാറ്റിൽ മിഥുനമാസത്തിലെ മൂലം നാളിൽ നടക്കുന്ന ജലോത്സവം. അമ്പലപ്പുഴ ശ്രീക്രിഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളം വള്ളംകളി എല്ലാ വർഷവും നടത്തുന്നത്. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസൺ ആരംഭിക്കുന്നത് ചമ്പക്കുളം വള്ളംകളിയോടെയാണ്.

വള്ളം കളിക്ക് അവധി അനുവദിക്കണമെന്ന കുട്ടനാട് എം എൽ എ റെജി ചെറിയാന്റെ നിയമസഭയിലെ ആവശ്യത്തോട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ അനൗദ്യോഗിക പ്രതികരണം വിവാദമായിരുന്നു.ഇതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി സൗജന്യമായി മെഡിക്കൽ ക്യാമ്പ് നടത്തി

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത്,  നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യമായി നടത്തിയ മെഡിക്കൽ ക്യാമ്പിൻ്റെ ...

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭദ്രദീപ പ്രകാശന ചടങ്ങ് നടന്നു 

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിനും തിരുവുത്സവത്തിനും മുന്നോടിയായി നടന്ന ഭദ്രദീപ പ്രകാശന ചടങ്ങ് ക്ഷേത്രം തന്ത്രി അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.ക്ഷേത്രം ദേവസ്വം...
- Advertisment -

Most Popular

- Advertisement -